ആനന്ദാശ്രമം

1939-ല്‍ സ്വാമി രാംദാസ്‌ സ്ഥാപിച്ച ആനന്ദാശ്രമം ഇന്ന്‌ അന്തര്‍ദേശീയതലത്തില്‍ പ്രശസ്‌തി നേടിയ ആധ്യാത്മിക കേന്ദ്രമാണ്‌. ബേക്കലില്‍ നിന്നും ഏകദേശം 13 കി.മീറ്ററും കാസര്‍ഗോഡു നിന്നും ഏകദേശം 5 കി.മീറ്ററും ദൂരെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഈ ആശ്രമത്തിലെ ശാന്തമായ അന്തരീക്ഷം ധ്യാനത്തിനും ആധ്യാത്മിക പഠനത്തിനും ഏറെ യോജിച്ചതാണ്‌.

എത്തിച്ചേരാന്‍

കാഞ്ഞങ്ങാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കി.മീറ്റര്‍ കിഴക്കുവശത്തേക്ക്‌ പോയാല്‍ മതി.