ഹോസ്‌ദുര്‍ഗ്ഗ്‌ കോട്ട

ഇക്കേരി രാജവംശത്തിലെ സോമശേഖരനായിക്‌ നിര്‍മ്മിച്ച ഹോസ്‌ദുര്‍ഗ്ഗ്‌ കോട്ട, കാഞ്ഞങ്ങാടിന്റെ മുഖ്യകേന്ദ്രമാണ്‌. അതുകൊണ്ടുതന്നെ ഇതിനെ കാഞ്ഞങ്ങാട്‌കോട്ട എന്നും പറയാറുണ്ട്‌. ഈ കോട്ടയിലെ 45 ഗുഹകളുള്ള നിത്യാ ആനന്ദാശ്രം എന്ന ലോകപ്രശസ്‌തമായ ആത്മീയകേന്ദ്രവും കര്‍പ്പൂരേശ്വരക്ഷേത്രവും സന്ദര്‍ശിയ്‌ക്കാന്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്‌.

എത്തിച്ചേരേണ്ട വിധം

ധാരാളം വാഹനസൗകര്യങ്ങള്‍ ഉണ്ട്‌. 5 കി.മീറ്റര്‍ ദൂരെയുള്ള കാഞ്ഞങ്ങാട്‌ റയില്‍വേ സ്റ്റേഷന്‍.