കാഞ്ചന്‍ജംഗ

പ്രശസ്‌തകലാകാരന്മാരായ പി.എസ്‌.പുനന്‍ചിത്തയ (Punanchitaya) സ്ഥാപിച്ച കലാഗ്രാമമാണ്‌ കാഞ്ചന്‍ജംഗ. കാസര്‍ഗോഡിന്റെ കിഴക്കുഭാഗത്തായി ഏകദേശം 16 കി.മീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ കലാഗ്രാമത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക്‌ കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കലാകാരന്മാരെ കാണുവാനും അവരുടെ കലാരൂപങ്ങള്‍ വാങ്ങുവാനും കഴിയും.

എത്തിച്ചേരുവാന്‍

കാസര്‍ഗോഡു നിന്നും ധാരാളം ബസ്‌ സര്‍വ്വീസുകളുണ്ട്‌. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - കാസര്‍ഗോഡ്‌.