കൊട്ടാഞ്ചേരി മലകള്‍

റാണിപുരം വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ തുടര്‍ച്ചയും പടിഞ്ഞാറന്‍ പര്‍വ്വതനിരകളുടെ ഭാഗവുമായ കൊട്ടാഞ്ചേരി മലകള്‍, മലകയറ്റക്കാരുടെ പറുദീസയാണെന്നതില്‍ തര്‍ക്കമില്ല. കാവേരിയുടെ തുടക്കമായ തലക്കാവേരിയും കുടകിലെ ബ്രഹ്മഗിരി പര്‍വ്വതനിരകളും ആകര്‍ഷത കൂട്ടുന്ന കോട്ടാഞ്ചേരിക്ക്‌ തമിഴ്‌നാട്ടിലെ കൊടൈയ്‌ക്കനാലിന്റെ ഭംഗിയാണുള്ളത്‌. കൊന്നക്കാടിനു സമീപമുള്ള വര്‍ഷവനങ്ങള്‍ മലകയറ്റത്തിന്‌ വളരെ സഹായകമാണ്‌.

ഇവിടെ എത്തിച്ചേരുവാന്‍

കാഞ്ഞങ്ങാടിന്റെ വശക്കുകിഴക്കായി 50 കീ.മീറ്റര്‍ ദൂരെയുള്ള കൊട്ടാഞ്ചേരിയിലെത്തുവാന്‍ കൊന്നക്കാടു നിന്നും, കാഞ്ഞങ്ങാടു നിന്നും ബസ്‌ സൗകര്യം ഉണ്ട്‌.

അടുത്തുള്ള പട്ടണം - മാലം (Malom). ബേക്കലില്‍ നിന്നും 67 കീ.മീറ്റര്‍ ദൂരെയാണ്‌ മാലം.

കാഞ്ഞങ്ങാട്‌ ബസ്‌ സ്റ്റേഷന്‍ - 55 കീ.മീറ്റര്‍.