അനന്തേശ്വരവിനായക ക്ഷേത്രം, മധൂര്‍

മനോഹരമായ ശില്‌പവേലകള്‍ കൊണ്ട്‌ പ്രശസ്‌തമായ ശ്രീ അനന്തേശ്വര വിനായക ക്ഷേത്രം നിലകൊള്ളുന്നത്‌ കാസര്‍ഗോഡിന്റെ വടക്കു കിഴക്കു ഭാഗത്ത്‌ നിന്നും 8 കി.മീറ്ററോളം അകലെ മധുവാഹിനീ നദിക്കരയിലാണ്‌. മധൂര്‍ക്ഷേത്രമെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മേല്‍പ്പുര ചെമ്പു പാകിയതാണ്‌. പുരാതനമായ ഈ ക്ഷേത്രത്തെക്കുറിച്ച്‌ സ്‌കന്ദപുരാണത്തിലും ബ്രഹ്മപുരാണത്തിലും പരാമര്‍ശിക്കുന്നു.

എത്തിച്ചേരുവാന്‍

8 കി.മീറ്റര്‍ - കാസര്‍ഗോഡ്‌ ടൗണില്‍ നിന്നും.

റെയില്‍വേ സ്റ്റേഷന്‍ - കാസര്‍ഗോഡ്‌ റെയില്‍വേ സ്റ്റേഷന്‍.