പാണ്ഡ്യന്‍ കല്ല്‌

കാസര്‍ഗോഡ്‌, തൃക്കണ്ണാട്ട്‌ ക്ഷേത്രത്തിനു സമീപമുള്ള പാണ്ഡ്യന്‍ കല്ല്‌ കടല്‍ത്തീരം സാഹസിക നീന്തല്‍ക്കാര്‍ക്ക്‌ പ്രിയപ്പെട്ട സ്ഥലമാണ്‌. ബീച്ചിലുള്ള വലിയ പാറയെപ്പറ്റിയുള്ള ഐതീഹ്യം രസകരമാണ്‌. പണ്ട്‌ കപ്പലില്‍ വന്ന ഒരു പാണ്ഡ്യരാജാവ്‌ തൃക്കണ്ണാട്ട്‌ ക്ഷേത്രത്തെ ആക്രമിച്ചതുമൂലം അദ്ദേഹത്തിന്റെ കപ്പല്‍ പാറയായി മാറിയതാണത്രെ.

എത്തിച്ചേരാന്‍

ബേക്കലില്‍ നിന്നും 3 കി.മീറ്റര്‍ ദൂരം

15 കി.മീറ്റര്‍ ദൂരം - കാസര്‍ഗോഡ്‌ റെയില്‍വേ സ്റ്റേഷന്‍