തൃക്കണ്ണാട്ട്‌ ശിവക്ഷേത്രം

ബേക്കലിനരികില്‍ അറബിക്കടല്‍ തീരത്താണ്‌ തൃക്കണ്ണാട്ട്‌ ശിവക്ഷേത്രം നിലകൊള്ളുന്നത്‌. പേരുപോലെതന്നെ ഇവിടുത്തെ ആരാധ്യദേവന്‍ ശിവനാണ്‌. പിതൃക്കളുടെ പൂജയ്‌ക്കാണ്‌ ഇവിടെ പ്രാധാന്യം. കറുത്തവാവിന്‍ നാള്‍ പിതൃതര്‍പ്പണത്തിനായി അനേകായിരം ഭക്തരാണ്‌ ഇവിടെ എത്തുന്നത്‌. ഐതീഹ്യ പ്രകാരം കണ്വന്‍ നിര്‍മ്മിച്ചതെന്നും പറയുന്ന ഈ ക്ഷേത്രം പടിഞ്ഞാറേക്കു മുഖമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ എന്ന പ്രത്യേകതകൂടിയുണ്ട്‌. ഇവിടെ നിന്നും 2 കി.മീറ്റര്‍ മാത്രം അകലെയാണ്‌ പാണ്ഡ്യന്‍ കല്ല്‌.

ദൂരം

ബേക്കലില്‍ നിന്നും ഒരു കിലോമീറ്റര്‍