വീരമല ഹില്‍സ്‌

ചെറുവത്തൂരിലെ വീരമല ഹില്‍സ്‌ പ്രകൃതിഭംഗി നിറഞ്ഞതും വിനോദസഞ്ചാരികള്‍ക്ക്‌ യോജിച്ചതുമായ സ്ഥലമാണ്‌. 18-ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ ഭാഗങ്ങളാണ്‌ ഈ ചെറിയ മലയുടെ മുകളില്‍ ഉള്ളത്‌. നാഷണല്‍ ഹൈവ 17 (എന്‍.എച്ച്‌ 17) വളരെ സമീപത്തുള്ള വീരമല ഹില്‍സിനരികിലാണ്‌ പ്രശസ്‌തകവിയും പണ്ഡിതനുമായിരുന്ന കുട്ടമത്തിന്റെ ഭവനം.

ഇവിടെ എത്തിച്ചേരുവാന്‍

കാഞ്ഞങ്ങാട്ടു നിന്നും ഏകദേശം 16 കീ.മീറ്ററും, ബേക്കലിന്റെ തെക്കുഭാഗത്ത്‌ ഏകദേശം 29 കി.മീറ്റര്‍ ദൂരെയാണ്‌ ചെറുവത്തൂര്‍.

റെയില്‍വേസ്റ്റഷേഷന്‍

16 കീ.മീറ്റര്‍ ദൂരെയുള്ള ചെറുവത്തൂര്‍ റെയില്‍വേസ്റ്റേഷന്‍, 16 കി.മീറ്റര്‍ ദൂരമുള്ള കാഞ്ഞങ്ങാട്‌ സ്റ്റേഷന്‍.