+91-467-2950500

ബേക്കല്‍

കേരളത്തിലെ ഏറ്റവും വലിയ കോട്ട

Image

ബേക്കല്‍

കേരളത്തിന്റെ തെക്കു പടിഞ്ഞാറേ അറ്റത്ത്‌ കാസര്‍ഗോഡ്‌ ജില്ലയിലെ പള്ളിക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ബേക്കല്‍ പ്രകൃതി സുന്ദരവും പ്രശാന്തവുമായ ഒരു പ്രദേശമാണ്‌. ഭാരതത്തിലെ ആദ്യത്തെ ആസൂത്രിത - പരിസ്ഥിതിസൗഹൃദ (Planned, eco-friendly beach) കടല്‍ത്തീരം, വലിപ്പം കൊണ്ടും സംരക്ഷണ പ്രാധാന്യം കൊണ്ടും മുമ്പില്‍ നില്‌ക്കുന്ന ബേക്കല്‍ കോട്ട എന്നിവ കൂടാതെ മറ്റു പല പ്രാചീനകോട്ടകളും, ഗാംഭീര്യം നിറഞ്ഞ മലകളും നദികളുമെല്ലാം കൊണ്ട്‌ അനുഗ്രഹീതമാണ്‌ ഈ സ്ഥലം. മംഗലാപുരത്തുനിന്നും 67 കി.മീറ്റര്‍ മാത്രം അകലമുള്ള ബേക്കലിലെ ``ബേക്കല്‍ കോട്ട'' ലോകപ്രശസ്‌തമാണ്‌.

1645-നും 1660നും മദ്ധ്യേ കുംബ്ലയിലെ ബദിന്നൂര്‍ നായ്‌ക്കന്മാരില്‍പെട്ട ശിവപ്പനായിയ്‌ക്കാണ്‌ ഈ കോട്ട നിര്‍മ്മിച്ചതെന്ന്‌ കരുതപ്പെടുന്നു എങ്കിലും ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പനായിക്‌ പുതുക്കിപ്പണിയുകയായിരുന്നു എന്നാണ്‌. പുരാവസ്‌തു ഗവേഷണത്തിന്റെ ഫലമായി ഇത്‌ വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മിതിയായിരുന്നു എന്ന മറ്റൊരു അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്‌. അനന്യമായ ഈ ഗ്രാമത്തിന്റെ പുരാതന വശ്യതയേയും സമൃദ്ധമായ ചരിത്രസ്‌മാരകങ്ങളേയും സസ്യജാലങ്ങളേയും സംരക്ഷിക്കുക, അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള `ബീച്ച്‌ ടൂറിസം ഡെസ്റ്റിനേഷന്‍' ആക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കേരള സര്‍ക്കാര്‍ 1995-ല്‍ ആരംഭിച്ചതാണ്‌ Bekal Resorts Development Corporation Ltd (BRDC). തദ്ദേശവാസികളുടെ ഉന്നമനത്തിന്‌ ഉതകുന്നവിധത്തിലുള്ള അടിസ്ഥാന സേവന വ്യവസ്ഥകള്‍ ഇവിടുത്തെ വിനോദസഞ്ചാര രംഗത്തു കൊണ്ടുവരാനാണ്‌ BRDC ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

ഭൂമിശാസ്‌ത്രം - ജനസാന്ദ്രത

ബേക്കലിന്റെ തെക്കുഭാഗത്ത്‌ കണ്ണൂര്‍ ജില്ലയും വടക്ക്‌ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയും സ്ഥിതി ചെയ്യുമ്പോള്‍ ബേക്കലിന്റെ പടിഞ്ഞാറുഭാഗം മുഴുവന്‍ അറബിക്കടല്‍ തീരമാണ്‌. 1992 km വിസ്‌തീര്‍ണ്ണമുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011-ലെ കാനേഷുമാരി പ്രകാരം 1,302,600 ആണ്‌.

കാലാവസ്ഥ

ബേക്കലിന്റെ വ്യത്യസ്‌ത ഭൂപ്രകൃതിയ്‌ക്കനുസരണമായി ഇവിടുത്തെ കാലാവസ്ഥയും വിഭിന്നമാണ്‌. സമതലങ്ങളില്‍ പൊതുവേ 320 സെല്‍ഷ്യസ്‌ വരുന്ന ചൂടുകാലാവസ്ഥ ആണെങ്കിലും അന്തരീക്ഷത്തിലെ അധികജലാംശം മൂലം ചൂടുകൂടുതലായി അനുഭവപ്പെടും. മെയ്‌ അവസാനത്തോടെയോ - ജൂണ്‍ ആദ്യമോ ആരംഭിയ്‌ക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂര്‍ കാലത്ത്‌ കാലാവസ്ഥയിലെ ഈര്‍പ്പം 90% വരെ ഉയരാറുണ്ട്‌. ഇടിമിന്നലും കൊടുങ്കാറ്റുമായി തുടരുന്ന ഈ മണ്‍സൂണ്‍ കാലം അവസാനിയ്‌ക്കുക ഏകദേശം സെപ്‌തംബറോടെ ആയിരിക്കും. ഒക്‌ടോബര്‍ ആകുമ്പോള്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ആരംഭിയ്‌ക്കുകയായി. ഡിസംബര്‍ അവസാനത്തോടെ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. തുടര്‍ന്ന്‌ ഏറ്റവും ശൈത്യമുള്ള കാലമാണ്‌ ജനുവരി - ഫെബ്രുവരിയില്‍ എങ്കില്‍ പിന്നീട്‌ വരുന്ന മാര്‍ച്ച്‌ - ഏപ്രില്‍ - മെയ്‌ മാസങ്ങള്‍ ചൂടുകാലമായിരിക്കും.


Right to Information

Right to Information