+91-467-2950500

ഇടനീര്‍മഠം

ഇടനീര്‍


വിവരണം

കലയ്‌ക്കും പഠനത്തിനും ആസ്ഥാനവും പ്രശസ്‌തവുമായ ഇടനീര്‍ മഠം ഒരു ഹിന്ദു ആശ്രമമാണ്‌. കാസര്‍ഗോഡിന്റെ വടക്കു കിഴക്കേ ഭാഗം മധുവാഹിനീ നദിക്കരെ സ്ഥിതി ചെയ്യുന്ന ഇടനീര്‍മഠം, ആദിശങ്കരാചാര്യരുടെ നാലു ശിഷ്യന്മാരില്‍ ഒരാളായ തൊട്ടകാചാര്യ (Totakacharya) യുടെ വംശപരമ്പരയില്‍പ്പെട്ടവരുടേതാണ്‌. ഇവിടുത്തെ മുഖ്യപ്രതിഷ്‌ഠകള്‍ ഗോപാലകൃഷ്‌ണന്റേയും, ദക്ഷിണാമൂര്‍ത്തിയുടേതുമാണ്‌. 1200 ലേറെ വര്‍ഷം പഴക്കമുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ അദൈ്വതസിദ്ധാന്തത്തിലെ പ്രത്യേകതയുള്ള സ്‌മാര്‍ത്ത ഭാഗവതമാണ്‌ ഇടനീര്‍മഠം പിന്‍തുടരുന്നത്‌. ഈ മഠത്തെ സംരക്ഷിക്കുന്നു എന്നു കരുതുന്ന ദൈവ കുന്തിപാലചാമുണ്ഡി ക്ഷേത്രം മഠത്തിനു സമീപം സ്ഥിതിചെയ്യുന്നു. മഠത്തിനു ചുറ്റുമായി കൂര്‍ക്കപ്പാടി (koorkapadi) ചമ്പ്രാംപടി (chambrampadi) കണ്ടത്തെ വീട്‌ ഭൈരമൂല (Bhairamoole) എന്നിങ്ങനെ നാലു ഭൂതസ്ഥാനങ്ങള്‍ കാണാം. കാസര്‍ഗോഡ്‌ - പുത്തൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഇടനീര്‍ മഠാധിപതി ശ്രീ.കേശവാനന്ദഭാരതിയാണ്‌.


എങ്ങനെ എത്തിച്ചേരാം

13 കി.മീറ്റര്‍ ദൂരെയുള്ള കാസര്‍ഗോഡ്‌, 33 കി.മീറ്റര്‍ ദൂരെയുള്ള കാഞ്ഞങ്ങാട്‌, 18 കി.മീറ്റര്‍ ദൂരെയുള്ള ബേക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ധാരാളം ബസ്‌ സൗകര്യം ഉണ്ട്‌.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - 13 കി.മീറ്റര്‍ ദൂരെയുള്ള കാസര്‍ഗോഡ്‌ റയില്‍വേ സ്റ്റേഷന്‍.



Right to Information

Right to Information