+91-467-2950500

വലിയപറമ്പുകായല്‍

വലിയപറമ്പു


വിവരണം

തേജസ്വിനി നദിയില്‍ സ്ഥിതി ചെയ്യുന്ന വലിയപറമ്പ്‌ ഫിഷിങ്ങ്‌ വില്ലേജ്‌ എന്ന ദ്വീപ്‌ പ്രകൃതി സൗന്ദര്യത്താല്‍ പ്രശസ്‌തമാണ്‌. ബേക്കലില്‍ നിന്നും 30 കി.മീറ്റര്‍ ദൂരെയുള്ള വലിയ പറമ്പുകായലിന്റെ ഒരുവശം അറബിക്കടല്‍ ആണ്‌. കെട്ടുവള്ളത്തിലൂടെയുള്ള ദ്വീപിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക്‌ നറക്കാനാവാത്ത ഒരു അനുഭവമാണ്‌. മീന്‍പിടുത്തവും, കല്ലുമ്മക്കായ്‌ കൃഷിയും, വിവിധതരം കടല്‍ പക്ഷികളും ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്നു. കൂടാതെ BRDC ഒരുക്കുന്ന ഹൗസ്‌ബോട്ട്‌ സൗകര്യം ഈ ശുദ്ധജലതടാകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.


എങ്ങനെ എത്തിച്ചേരാം

ബേക്കലില്‍ നിന്നും ഒരു മണിക്കൂര്‍ യാത്രിയില്‍ ഇവിടെ എത്താം.Right to Information

Right to Information